MG Gloster Malayalam Review | First Drive

2020-09-25 790

ഇന്ത്യയിലെ പ്രീമിയം ഫുൾ-സൈസ് എസ്‌യുവി ശ്രേണിയുടെ മുഖം മാറ്റിമറിക്കാൻ എത്തിയിരിക്കുകയാണ് എം‌ജി ഗ്ലോസ്റ്റർ. ഹെക്‌ടറിലൂടെ ഇന്ത്യൻ വാഹന പ്രേമികളുടെ മനസിൽ കയറിപ്പറ്റിയ ബ്രാൻഡിന്റെ നിരയിൽ നിന്ന് എത്തുന്ന നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റർ.

രാജ്യത്തെ ആദ്യത്തെ ലെവൽ വൺ ഓട്ടോണമസ് പ്രീമിയം എസ്‌യുവി എന്ന വിശേഷണത്തോടെയാണ് ഗ്ലോസ്റ്റർ വിപണിയിൽ എത്തിയിരിക്കുന്നത്. 2020 ഓട്ടോഎക്സ്പോയിൽ അരങ്ങേറ്റം കുറിച്ച ഈ ഫുൾ-സൈസ് എസ്‌യുവി ടൊയോട്ട ഫോർച്യൂണറിനെയും ഫോർഡ് എൻഡവറിനുമാണ് ഭീഷണിയാകുന്നത്.

വിപണിയിൽ എത്തിയ തട്ടുപൊളിപ്പൻ മൾട്ടി പർപ്പസ് എസ്‌യുവിയുടെ ആദ്യ ഡ്രൈവ് വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം. ഞങ്ങളിവിടെ 4X4 ട്വിൻ-ടർബോ വേരിയന്റാണ് ടെസ്റ്റ് ഡ്രൈവ് ചെയ്‌തത്. ഏത് ഭൂപ്രദേശവും കീഴടക്കാൻ ശേഷിയുള്ള ഗ്ലോസ്റ്റർ എല്ലാത്തരം വാഹന പ്രേമികളെയും അതിശയിപ്പിക്കുന്ന ഒന്നുതന്നെയാണെന്ന് ചുരുക്കി പറയാം.